റിയാദ്: സൂപ്പർ സ്റ്റാർ ലയണൽ മെസി ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി വിട്ട് സൗദി ലീഗ് ക്ളബ് അൽ ഹിലാലിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ പിതാവും ഏജന്റും ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്. സീസൺ അവസാനിച്ചശേഷം മാത്രമേ ക്ളബ് മാറ്റത്തിൽ തീരുമാനമെടുക്കൂ എന്നാണ് താരവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ മെസിയുമെത്തുമെന്നായതോടെ സൗദി പ്രോ ലീഗ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അൽ ഹിലാലിന്റെ ചിരവൈരികളായ അൽ നസ്റിലാണ് ക്രിസ്റ്റ്യാനോ കളിക്കുന്നത്.
ഈ വർഷം ജൂൺ വരെയാണ് മെസിക്ക് പി.എസ്.ജിയുമായി കരാറുള്ളത്. അത് കഴിഞ്ഞാലുടൻ മെസി സൗദിയിലെത്തുമെന്നാണ് അറിയുന്നത്.
അടുത്തിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് മെസിയെ പി.എസ്.ജി രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ ക്ലബ്ബിനോടും താരങ്ങളോടും മാപ്പുപറഞ്ഞ മെസി ആറ് ദിവസത്തിന് ശേഷം പരിശീലനത്തിൽ മടങ്ങിയെത്തുകയും ചെയ്തു. തുടർന്ന് പ്രശ്നങ്ങൾ തീർന്നതായും പാരീസ് മെസിയുമായി പുതിയ കരാറിൽ ഏർപ്പെടുമെന്നും വാർത്തകൾ പരന്നിരുന്നു. കഴിഞ്ഞ ദിവസം ലോറസ് അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മെസി പാരീസ് വിടുന്നതായ വാർത്തകൾ പുറത്തുവന്നത്.
3270 കോടി രൂപ റെക്കാഡ് പ്രതിഫലമാണ് അൽ ഹിലാൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അറിയുന്നു. 3270 കോടി രൂപ വാർഷികപ്രതിഫല വാഗ്ദാനമാണ് ക്ലബ്ബ് നൽകിയത്. ഇതിന്റെ പകുതി തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ അൽ നസ്ർ സ്വന്തമാക്കിയത്. ഈ റെക്കാഡ് തകർത്തെറിഞ്ഞാവും മെസിയുടെ സൗദിയിലേക്കുള്ള വരവ്.
സൗദി വഴി സൗദിയിലേക്ക് സൗദിയുടെ ടൂറിസം അംബാസഡറാണ് മെസ്സി. ഈ നിലയിലാണ് താരം അടുത്തിടെ സൗദി സന്ദർശിച്ചത്. എന്നാൽ അത് പാരീസ് എസ്.ജി ഉടമകളായ ഖത്തർ സ്വദേശികൾക്ക് അത്ര പിടിച്ചില്ല. സൗദി ഭരണകൂടത്തിന്റെ പിന്തുണയും മെസിയുടെ പുതിയ നീക്കത്തിനുപിന്നിലുണ്ടെന്നറിയുന്നു. മെസ്സി ഫ്രഞ്ച് ക്ലബ്ബിൽ തുടരില്ലെന്ന് പിതാവും ഏജന്റുമായ യോർഗെ നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ അൽ നസ്റിലെത്തിയതുമുതൽ മെസിക്ക് വേണ്ടി ശ്രമിക്കുന്ന അൽ ഹിലാൽ ഈ അവസരമാണ് ഉപയോഗിച്ചത്. കരാര്‍ പുതുക്കാന്‍ പിഎസ്ജി ഈ സീസണോടെ മെസി പിഎസ്ജി വിടുമെന്നും മെസ്സിയുമായി കരാർ പുതുക്കാൻ ക്ലബ്ബിന് പദ്ധതിയില്ലെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് പി.എസ്.ജി മെസിയുമായുള്ള കരാർ പുതുക്കാൻ തീരുമാനിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. മെസിക്കായി മികച്ച ഓഫർ തന്നെയാണ് ക്ലബ്ബ് മുന്നോട്ടുവെയ്ക്കുകയെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. അടുത്തിടെ മെസിയും പി.എസ്.ജി ആരാധകരും തമ്മിൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. സൂപ്പർ താരനിര ഉണ്ടായിട്ടും ലീഗ് വണ്ണിൽ ക്ലബ്ബിന്റെ തുടർതോൽവികൾ ആരാധകരെ ചൊടിപ്പിച്ചിരുന്നു. പലപ്പോഴും പി.എസ്.ജി ആരാധകർ മെസിയെ കൂക്കിവിളിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് മെസിക്ക് ഏർപ്പെടുത്തിയ സസ്പെന്‍ഷൻ. ഇത് ക്ലബ്ബും താരവും തമ്മിലുള്ള ബന്ധം വഷളാക്കിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. മെസ്സിക്കായി ബാഴ്‌സയും അതേസമയം മെസിയെ പഴയ തട്ടകമായ ക്യാമ്പ് നൗവിലെത്തിക്കാൻ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ പരസ്യമായി തന്നെ രംഗത്തുണ്ട്. ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് റാഫേൽ യുസ്തെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്പാനിഷ് ലീഗിന്റെ സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് ഇക്കാര്യത്തിൽ ബാഴ്സയ്ക്ക് തിരിച്ചടിയായിരുന്നു. മെസിയെ തിരികെയെത്തിക്കാനുള്ള തുക കണ്ടെത്തുന്നതിനായി ബാഴ്സലോണ തങ്ങളുടെ മിഡ്ഫീൽഡർ ഫ്രാങ്കി ഡിയോങ്ങിനോട് വേതനം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |