സീസണിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടവുമായി ആർ.സി.ബിയുടെ തിരുവനന്തപുരത്തുകാരി എസ്.ആശ
ബാംഗ്‌ളുരു : അവസാന പന്തിൽ സിക്സടിച്ച് മുംബയ് ഇന്ത്യൻസിനെ വിജയിപ്പിച്ച എസ്. സജനയ്ക്ക് പിന്നാലെ വനിതാ ഐ.പി.എല്ലിൽ വിസ്മയമായി മറ്റൊരു മലയാളി താരം എസ്.ആശ. ആർ.സി.ബിക്ക് വേണ്ടി കളിക്കുന്ന ലെഗ് സ്പിന്നറായ ആശ അഞ്ച് വിക്കറ്റുമായാണ് യു.പി. വാരിയേഴ്‌സിന് രണ്ട് റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം നൽകിയത്. തന്റെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകളും അവസാന ഓവറിൽ മൂന്ന് വിക്കറ്റുകളുമാണ് ആശ നേടിയത്. ഈ സീസൺ വനിതാ പ്രിമിയർ ലീഗിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമാണ് ആശ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് 20 ഓവറിൽ ആറിന് 157 എന്ന സ്കോർ ഉയർത്തിയപ്പോൾ യു.പി. വാരിയേഴ്‌സിന് 20 ഓവറിൽ ഏഴിന് 155 എന്ന സ്കോറിലേ എത്താനായുള്ളൂ. ആശ എറി.ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ ഡി.വൃന്ദയെ (18) കീപ്പർ സ്റ്റംപ് ചെയ്തപ്പോൾ മൂന്നാം പന്തിൽ സൂപ്പർ താരം തഹ്‌ലിയ മഗ്രാത്ത് (22) ബൗൾഡായി. 126/3 എന്ന നിലയിൽ മികച്ച ഫോമിലായിരുന്ന യു.പിയെ 17-ാം ഓവറിൽ പന്തെടുത്ത ആശയാണ് ബാക്ക് ഫുട്ടിലാക്കിയത്. ഈ ഓവറിൽ ശ്വേതാ ഷെറാവത്ത് (31), ഗ്രേസ് ഹാരിസ് (38) കിരൺ നവ്ഗിറെ (1) എന്നിവരെയാണ് ആശ മടക്കി അയച്ചത്. ഇതോടെ യു.പിക്ക് ചേസിംഗ് ദുഷ്കരമായി.
സജനയെപ്പോലെ ഓട്ടോ ഡ്രൈവറുടെ മകളാണ് 33കാരിയായ ആശയും. തിരുവനന്തപുരം നെട്ടയത്താണ് വീട്. അച്ഛൻ ജോയി. അമ്മ ശോഭന. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയോടെയാണ് ആശ കളിച്ചുവളർന്നത്. ഇന്ത്യ എ ടീമിലും ബോർഡ് പ്രസിഡന്റ്സ് ഇലവനിലും കളിച്ചിട്ടുണ്ട്.ദീർഘകാലം കേരളത്തിനായി ദേശീയ മത്സരങ്ങളിൽ കളിച്ചിരുന്ന ആശ പിന്നീട് പോണ്ടിച്ചേരിയിലേക്ക് മാറി. റെയിൽവേയിലാണ് ജോലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |