ദമാക് സ്റ്റേഡിയം (സൗദി): കിട്ടിയ അവസരങ്ങൾ എല്ലാം തുലച്ചു കളഞ്ഞ ഇന്ത്യ ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനോട് സമനിലയിൽ കുരുങ്ങി. സൗദി അറേബ്യയിലെ ദമാക് സ്റ്റേഡിയം വേദിയായ മത്സരത്തിൽ നിരവധി അവസരങ്ങൾ ക്യാപ്ടൻ സുനിൽ ഛെത്രിയ്ക്കും ആദ്യ ഇലവനിൽ ആദ്യമായി അവസരം ലഭിച്ച വിക്രം പ്രതാപ് സിംഗിനും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മൻവീർ സിംഗും പലതവണ ഗോളിനടുത്ത് എത്തിയെങ്കിലും വലകുലുക്കാനായില്ല. ബോക്സിനുള്ളിലേക്കെത്തിയ ക്രോസ് ക്ലിയർ ചെയ്യാനാകാതെ രണ്ടാം പകുതിയിൽ രണ്ട് തവണ ഛെത്രി അഫ്ഗാൻ ബോക്സിൽ വീണു. പരിക്കിന്റെ പിടിയിലുള്ള മലയാളി താരം സഹൽ അബ്ദുൾ സമദ് ഇല്ലാതെയാണ് ഇന്ത്യ അഫ്ഗാനെ നേരിടാൻ ഇറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |