ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ പുതിയ ചാമ്പ്യൻ ആരെന്നറിയാൻ ഇനി ഒരു പകലിന്റെ കാത്തിരിപ്പ് മാത്രം. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി- വെസ്റ്റ് ഹാം, ആഴ്സനൽ എവർട്ടൺ മത്സരങ്ങളിലേക്കാണ് ഫുട്ബാൾ പ്രേമികൾ ഉറ്റുനോക്കുന്നത്. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ്.
നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമതുള്ളത്. 37 മത്സരങ്ങളിൽ നിന്ന് അവർക്കിപ്പോൾ 88 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 86 പോയിന്റും. കിരീട സാധ്യത കൂടുതലും സിറ്റിയ്ക്ക് തന്നെയാണ്.
നോട്ട് ദി പോയിന്റ്
ഇന്ന് വെസ്റ്റ് ഹാമിനെ കീഴടക്കിയാൽ കിരീടം സിറ്റിയ്ക്ക് ഉറപ്പിക്കാം
സിറ്റി വെസ്റ്റ് ഹാമിനോട് തോറ്റാലും ആഴ്സനൽ എവർട്ടണിനോട് സമനിലയിൽ പിരിയുകയോ തോൽക്കുകയോ ചെയ്താലും സിറ്റിയ്ക്ക് കിരീടം നേടാം.
ഇനി സിറ്റിയും ആഴ്സനലും ജയിച്ചാലും സിറ്റിയ്ക്കാക്കാണ് കിരീടം.
ജയിച്ചാൽ മാത്രമേ അഴ്സനലിന് കിരീട സാധ്യതയുള്ളൂ.
സിറ്റി തോൽക്കുകയും ആഴ്സനൽ ജയിക്കുകയും ചെയ്താൽ ആഴ്സനലിന് 2004 ന് ശേഷം കിരീടം ഉറപ്പിക്കാം.
സിറ്റിയ്ക്ക് സമനിലയും ആഴ്സനൽ ജയിക്കുകയും ചെയ്താൽ ഇരു ടീമിനും 89 പോയിന്റ് വീതമാകും. പിന്നീട് ഗോൾ ശരാശരിയാകും ചാമ്പ്യന്മാരെ തീരുമാനിക്കുന്നത്.
സിറ്റി കിരീടം നേടിയാൽ തുടർച്ചയായി 4 തവണ പ്രിമിയർ ലീഗ് ചാമ്പ്യൻമാരാകുന്ന ആദ്യ ടീമാകും
ഇന്ന് രാത്രിയിലെ മത്സരങ്ങളോട് കൂടി ഈ സീസണ് അവസാനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |