ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റി ൽ പുരുഷ ഡബിൾസിൽ ടോപ് സീഡ് ഇന്ത്യയുടെ സാത്വിക് സായ് രാജ് - ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ കടന്നു. സെമിയിൽ ചൈനയുടെ ലുമിംഗ്ചെ-ടാങ് കൈവെയ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സാത്വിക്-ചിരാഗ് സഖ്യം കലാശക്കളിക്ക് യോഗ്യത നേടിയത്.സ്കോർ: 21-11, 21-12. 34 മിനിട്ടിൽ മത്സരം അവസാനിച്ചു. മൂന്നാം റാങ്കുകാരായ സാത്വികും ചിരാഗും എൺപതാം റാങ്കുകാരായ ചൈനീസ് സഖ്യത്തിനെതിരെ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തി.
ഇന്ന് നടക്കുന്ന ഫൈനലിൽ ചൈനയുടെ തന്നെ ചെൻബോ യാംഗ് -ലിയു യി സഖ്യമാണ് സാത്വികിന്റെയും ചിരാഗിന്റെയും എതിരാളികൾ.2019-ൽ തായ്ലൻഡിൽവെച്ചാണ് സാത്വിക്-ചിരാഗ് സഖ്യം തങ്ങളുടെ കന്നി സൂപ്പർ 500 കിരീടം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |