SignIn
Kerala Kaumudi Online
Thursday, 18 July 2024 6.28 AM IST

ചരിത്രം ലെവർകുസൻ

lk

ലെവർകുസൻ: ജർമ്മൻ ബുണ്ടസ് ലിഗയിൽ ഒരു തോൽവി പോലുമില്ലാതെ ചരിത്രനേട്ടം കുറിച്ച് കിരീടമുയർത്തി ബയേർ ലെവർകുസൻ. സ്വന്തം തട്ടകമായ ബേഅരിനീയിൽ സീസണിലെ അവസാന മത്സരത്തിൽ ആഗ്‌സ്ബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി അജ‌യ്യരായാണ് സാബി അലോൺസോയുടെ ശിഷ്യൻമാർ സീസൺ അവസാനിപ്പിച്ചത്. ബുണ്ടസ് ലിഗയിൽ ഒരു മത്സരം പോലും തോൽക്കാതെ ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന ഒരിക്കലും തകർക്കപ്പെടാത്ത റെക്കാഡാണ് ലെവർകുസൻ കുറിച്ചിരിക്കുന്നത്. തോൽവി അറിയാതെ ലെവർകുസൻ പൂർത്തിയാക്കുന്ന തുടർച്ചയായ 51-ാമത്തെ മത്സരമായിരുന്നു ഇത്. ബോണിഫെസും ആൻഡ്രിച്ചുമാണ് ഒന്നാം പകുതിയിൽ ലെവർകുസന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്.രണ്ടാം പകുതിയിൽ മെർറ്റ് കോമുർ ആഗ്‌സ്ബർഗിനായി ഒരുഗോൾ മടക്കി. ബുണ്ടസ് ലിഗയിൽ ഈ സീസണിൽ 34 മത്സരങ്ങളിൽ 28 മത്സരവും ലെവർകുസൻ ജയിച്ചു. 6 മത്സരങ്ങൾ സമനിലയായി.

യൂറോപ്പിലെ ക്ലബുകളിൽ തോൽവി അറിയാതെ ഏറ്റവും കൂടുതൽ കളിച്ച ടീമെന്ന റെക്കാഡ് ലിവർകുസന്റെ പേരിലാണ്. 1963-65 കാലഘട്ടത്തിൽ ബെൻഫിക്ക സ്ഥാപിച്ച 48 മത്സരങ്ങളിലെഅപരാജിത കുതിപ്പിന്റെ റെക്കാഡാണ് ലെവർകുസൻ തിരുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LKM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.