മുംബയ്: ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കേദാർ ജാദവ്. ഇന്നലെ തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് 39 കാരനായ കേദാർ വിരമിക്കിൽ പ്രഖ്യാപിച്ചത്. ഇതിഹാസ താരം എം.എസ് ധോണിയുമായി വളരെയടുത്ത സൗഹൃദം പുലർത്തിയിരുന്ന കേദാറിന്റെ വിരമിക്കിൽ പോസ്റ്റും ധോണി സ്റ്റൈലിൽ തന്നെ. അനശ്വര ഗായകൻ കിഷോർ കുമാർ പാടിയ സിന്ദഗി കേ സഫർ എന്ന ഗാനത്തിന്റെ അകമ്പടിയോടെ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ പോസ്റ്റ് ചെയ്താണ് കേദാറിന്റെ വിരമിക്കൽ പ്രഖ്യാപനം.
ധോണിയുടെ കീഴിലാണ് ഇന്ത്യൻ ടീമിൽ കേദാർ തിളങ്ങിയത്. 2014 മുതൽ 2020വരെ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ താരം 2019ലെ ഏകദിന ലോകകപ്പ് ടീമിലും അംഗമായിരുന്നു.
ഇന്ത്യൻ
ജേഴ്സിയിൽ
ഏകദിനങ്ങൾ -73
റൺസ്-1389
വിക്കറ്റ് -27
100/50-2/6
ട്വന്റി-20 -9
റൺസ് -122
50-1
ഐ.പി.എൽ
ടീമുകൾ
ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു.
രഞ്ജിയിൽ മഹാരാഷ്ട്ര താരമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |