തൃശൂർ: സൗത്ത് ഇൻഡ്യൻ ബാങ്ക് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാനതല ചെസ് മത്സരത്തിൽ തിരുവനന്തപുരത്തിന്റെ സിദ്ധാർത്ഥ് ശ്രീകുമാർ ചാമ്പ്യനായി. ഏഴ് റൗണ്ടിൽ നിന്ന് ആറരപ്പോയിനറ് നേടിയാണ് സിദ്ധാർത്ഥ് ചാമ്പ്യനായത്.തൃശൂരിന്റെ സത്യകി ജി ഗോകുലാണ് റണ്ണറപ്പ്.കാസർകോടിന്റെ നീരദ്.ആർ മൂന്നാം സ്ഥാനം നേടി.
സംസ്ഥാന നെറ്റ്ബോൾ അസോസിയേഷൻ:
നജുമുദ്ദീൻ പ്രസിഡന്റ്
തിരുവനന്തപുരം: കേരള സംസ്ഥാന നെറ്റ് ബോൾ അസോസിയേഷന്റെ പ്രസിഡന്റായി യൂത്ത് അഫയേഴ്‌സ് മുൻ അഡീഷണൽ ഡയറക്‌ടർ എസ്. നജിമുദ്ദീനെ (തിരുവനന്തപുരം) തിരഞ്ഞെടുത്തു. മുൻ ഇന്ത്യൻ ക്യാപ്‌ടൻ ശില്പ.എയാണ് (കൊല്ലം) സെക്രട്ടറി. മറ്റ് ഭാരവാഹികൾ- വൈസ് പ്രസിഡന്റുമാർ: ഷാഹിൻ പള്ളിക്കണ്ടി (കണ്ണൂർ ), ഡോ.സുനിൽ തോമസ് (കോട്ടയം),
ജോയിൻ സെക്രട്ടറിമാർ : സാബിറ യു പി( കോഴിക്കോട് ), കെ പ്രഭാവതി ( കണ്ണൂർ ), ട്രഷറർ: ജൂഡ് ആന്റണി (തിരുവനന്തപുരം) എക്സിക്യൂട്ടീവ് മെമ്പേഴ്സ് : അഡ്വ. ശ്രീജിത്ത് പത്തിയൂർ ( ആലപ്പുഴ ), വൈഷ്ണവി എം ( കണ്ണൂർ), ദീപ്തി കെ എസ് (വയനാട് ),അബ്ദുൽ ജലാൽ ടി ( മലപ്പുറം ), സത്യൻ എ.എസ് (പാലക്കാട്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |