
ബംഗളൂരു: നഗരത്തിലെ മെട്രോ ട്രെയിന്‍ യാത്രാ നിരക്ക് കൂടുതലാണെന്നും അത് കുറയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി എംപി തേജസ്വി സൂര്യയുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയിരിക്കുന്നത്.
നിരക്ക് നിര്‍ണയ സമിതിയുടെ ശുപാര്‍ശകള്‍ പാലിക്കാന്‍ തങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും അതിന് അനുസരിച്ചുള്ള വര്‍ദ്ധനവാണ് നിരക്കിന്റെ കാര്യത്തില്‍ നിലവിലുള്ളതെന്നും മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നു. ഫെബ്രുവരിയില്‍ നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യ ഭേദഗതിയില്‍ നിരക്കുകള്‍ 110 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വര്‍ദ്ധനവ് 71 ശതമാനമാക്കി കുറച്ചിരുന്നു.
എന്നാല്‍ നിരക്കില്‍ 39 ശതമാനം കുറവ് വരുത്തിയിട്ടും രാജ്യത്തെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന മെട്രോ റെയില്‍ എന്ന പേര് ബംഗളൂരുവിലെ നമ്മ മെട്രോക്ക് സ്വന്തമാണ്. ഗതാഗതക്കുരുക്ക് അതിരൂക്ഷമായ ബംഗളൂരു നഗരത്തില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യണമെങ്കില്‍ 90 രൂപയാണ് നല്‍കേണ്ടത്. എന്നാല്‍ ഡല്‍ഹി മെട്രോയില്‍ ഇതേ സ്ഥാനത്ത് നല്‍കേണ്ടത് വെറും 64 രൂപ മാത്രമാണ്.
മെട്രോ സ്റ്റേഷനുകള്‍ക്ക് പരിമിതമായ കൊമേഴ്സ്യല്‍ വരുമാന സാദ്ധ്യതകളേ ഉള്ളൂ. അതെല്ലാം പ്രയോജനപ്പെടുത്തി വരികയാണെന്നും പക്ഷേ അവയൊന്നും ടിക്കറ്റ് വരുമാനത്തിന് പകരമാവില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഏഴ് വര്‍ഷത്തിനിടെ അറ്റകുറ്റപ്പണിക്ക് വേണ്ടി വലിയ തുക ചെലവായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |