
ജക്കാർത്ത: ഇൻഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വൻ തീപിടിത്തം. ഗർഭിണി അടക്കം 22 പേർ മരിച്ചു. 19 പേരെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷിച്ചു. ഇന്നലെ ഉച്ചയോടെ നഗരത്തിലെ ഏഴുനില കെട്ടിടത്തിലായിരുന്നു അപകടം. ടെറാ ഡ്രോൺ ഇൻഡോനേഷ്യ കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ജാപ്പനീസ് കമ്പനിയായ ടെറാ ഡ്രോൺ കോർപറേഷന്റെ ഇൻഡോനേഷ്യൻ വിഭാഗമാണിത്. ഒന്നാം നിലയിൽ ഒരു ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായെന്നും, ഇത് മുകൾനിലകളിലേക്ക് പടർന്നെന്നും പൊലീസ് പറഞ്ഞു.
മുകൾ നിലകളിലുണ്ടായിരുന്നവർ പുറത്തേക്ക് രക്ഷപെടാനാകാതെ കുടുങ്ങി. ശ്വാസംമുട്ടിയാണ് പലരും മരിച്ചത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയെന്ന് കരുതുന്നവർക്കായി തെരച്ചിൽ തുടരുകയാണ്. മരണ സംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കാർഷിക,ഖനന ആവശ്യങ്ങൾക്കും മറ്റുമുള്ള ഡ്രോണുകളുടെ വില്പനയാണ് ടെറാ ഡ്രോൺ ഇൻഡോനേഷ്യ കെട്ടിടത്തിൽ നടത്തിയിരുന്നത്. ഡ്രോണുകളുടെ സംഭരണ കേന്ദ്രമായും ഇവിടം പ്രവർത്തിച്ചു. ബാറ്ററികൾ അടക്കം ഉപകരണങ്ങളും ലഭ്യമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |