ലണ്ടൻ : വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ വനിതാ സിംഗിൽസിൽ ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്കയും നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ മാഡിസൺ കീസും മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ സബലേങ്ക ചെക്ക് താരം ബൗസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്കോർ : 7-6(7/4),6-4. മാഡിസൺ കീസ് രണ്ടാം റൗണ്ടിൽ സെബിയൻ താരം ഓൾഗ ഡുനിലോവിച്ചിനെ 6-4,6-2ന് കീഴടക്കി. ഡബിൾസിൽ ഇന്ത്യയുടെ യുകി ബാംബ്രി - അമേരിക്കയുടെ ഗല്ലോവേയ് സഖ്യം ആദ്യ റൗണ്ടിൽ വിജയം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |