തേഞ്ഞിപ്പലം: സംസ്ഥാന സ്പോർട്സ് കൗൺസിലിലെ കായിക പരിശീലകൻ മോശമായി പെരുമാറിയെന്ന് കാണിച്ച് രണ്ടു വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ആദ്യം കോട്ടക്കൽ പൊലീസിൽ നൽകിയ പരാതി വിശദമായ അന്വേഷണത്തിനായി തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രായപൂർത്തിയാവാതിരുന്ന സമയത്ത് പരിശീലകൻ മോശമായി പെരുമാറിയെന്നാണ് പരാതി. നിലവിൽ 18 വയസായ പെൺകുട്ടികൾ ഒരുമാസത്തിലേറെ മുമ്പ് കോട്ടക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കാര്യമായെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ചൈൽഡ് വെൽഫെയർ ബോർഡിൽ നൽകിയ പരാതിയിലാണ് കോട്ടയ്ക്കൽ പൊലീസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾ സ്റ്റേഷനിൽ നിന്ന് തങ്ങളുടെ രക്ഷകർത്താക്കളോട് രൂക്ഷമായി പെരുമറിയെന്നും കുട്ടികൾ പരാതിപ്പെടുന്നുണ്ട്. അർദ്ധരാത്രി പരിശീലകൻ വീഡിയോകാൾ ചെയ്ത് മോശമായി സംസാരിച്ചെന്നും വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |