അഹമ്ദാബാദ്: ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് രോഹിത് ശർമ്മ ഏകദിന ടീമിന്റെ ക്യാപ്‌ടൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും നേരത്തേ തന്നെ രോഹിത് വിരമിച്ചിരുന്നു. ഇന്ത്യയെ രണ്ട് ഐ.സി.സി കിരീടങ്ങൾ സമ്മാനിച്ച ക്യാപ്ടനെന്ന ചാരിതാർത്ഥ്യത്തോടെയാണ് രോഹിത് നായകന്റെ കുപ്പായം അഴിക്കുന്നത്. ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ ഐ.സി.സി ട്രോഫി നേടിയ ക്യാപ്‌ടൻമാരിൽ എം.എസ് ധോണിക്ക് (3) തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത് രോഹിതുണ്ട്.2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കാനും രോഹിതിനായി.
രോഹിതിനെ മാറ്റിയതിന് കാരണം
രോഹിതിനെ ഏകദിന ടീമിന്റെ ക്യാപ്‌ടൻ സ്ഥാനത്ത് നിന്ന് നീക്കുന്നത് സംബന്ധിച്ച് ചീഫ്സെലക്‌ടർ പറഞ്ഞത്.
മൂന്നു ഫോർമാറ്റിലും മൂന്ന് വ്യത്യസ്ത ക്യാപ്‌ൻമാർ വരുന്നത് അപ്രായോഗ്യമാണ്. സെലക്‌ടർമാർക്ക് മാത്രമല്ല, കോച്ചിനും ഇത് വെല്ലുവിളിയാണ്. രണ്ടാമത് അടുത്ത ലോകകപ്പിനെ കുറിച്ചും ചിന്തിച്ചു തുടങ്ങണം, രോഹിതിനെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് മാറ്റുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. എന്നാൽ നമ്മൾ ഭാവിയെപറ്റിയും ചിന്തിക്കേണ്ടതുണ്ട്. രോഹിത് 2027ലെ ലോകകപ്പിൽ കളിക്കുമോയെന്ന ചോദ്യത്തിന് അഗാർക്കർ കൃത്യമായ ഉത്തരം നൽകിയില്ല.
ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റിന് വേദിയായ അഹമ്മദാബാദിൽ ഇന്നലെയാണ് ടീമിനെ പ്രഖ്യാപിച്ചത്.
2021ലാണ് രോഹിത് ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്‌ടനാകുന്നത്.
56 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചു. 42 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. 12 എണ്ണത്തിൽ തോൽവി. ഒരു ടൈ. ഒരു മത്സരം ഉപേക്ഷിച്ചു.
2018ൽ സ്റ്റാൻഡ് ഇന്‍ ക്യാപ്ടനായും 2023 ൽ ഫുൾടൈം ക്യാപ്‌ടനായും ഏഷ്യാകപ്പ് വിജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |