
കിളിമാനൂർ: അച്ഛനും മകനും കൃഷിയിടത്തിൽ മരിച്ച നിലയിൽ.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം കുറിയിടത്തുകോണം കോണത്ത് വീട്ടിൽ കൊച്ചുണ്ണി (58),മകൻ അഖിൽ (33) എന്നിവരാണ് മരിച്ചത്.ഷോക്കേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുറിയിടത്തുകോണത്ത് കുറിയിടത്ത് മഠത്തിലെ ഉടമസ്ഥതയിലുള്ള വയൽ പുരയിടത്തിലെ ചാലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പുരയിടത്തിലെത്തിയ മഠത്തിലെ കാര്യസ്ഥൻ ഗോപാലനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.വാഴ,മരച്ചീനി എന്നിവ കൃഷി ചെയ്തിരുന്ന ഈ പുരയിടത്തിൽ പന്നിശല്യം രൂക്ഷമായതിനാൽ കാലങ്ങളായി ഇവിടെ വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ട്. ഇരുവരും മരിച്ചുകിടന്നതിന് സമീപമായി മരച്ചീനിക്കമ്പുകൾ പിഴുതിട്ടുണ്ടായിരുന്നു. വൈദ്യുത വേലിയുടെ കമ്പുകൾ പിഴുതുമാറ്റിയ നിലയിലായിരുന്നു. രണ്ടുപേർ ചാലിൽ വൈദ്യുതാഘാതമേറ്റ് കിടക്കുന്നത് കണ്ട് ഗോപാലന്‍ ഇവിടെ കമ്പികൾ വലിച്ചു കെട്ടിയിരുന്ന തൂണുകൾ പിഴുതുമാറ്റിയെന്നാണ് പൊലീസ് നിഗമനം. കാര്യസ്ഥൻ ഗോപാലനെയും ഇവിടേക്ക് വൈദ്യുതി നൽകിയിരുന്ന വീടിന്റെ ഉടമ കുറിയിടത്ത് മഠത്തിൽ വേണുപോറ്റിയും പൊലീസ് ചോദ്യം ചെയ്തുവരുന്നു. അംബികയാണ് മരിച്ച കൊച്ചുണ്ണിയുടെ ഭാര്യ.അഖിലിന് പുറമെ അതുല്യ എന്നൊരു മകൾ കൂടിയുണ്ട്. ചിന്നുവാണ് മരിച്ച അഖിലിന്റെ ഭാര്യ. അഖിലേഷ്,ആദേഷ് എന്നിവർ മക്കളാണ്.മരിച്ച ഇരുവരും ദളിത് വിഭാഗത്തിലുള്ള നിർദ്ധന കുടുംബാംഗങ്ങളാണ്.
ഫോട്ടോ: കൊച്ചുണ്ണി,അഖിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |