
ബ്രിസ്ബേൺ : ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും വ്യക്തമായ ആധിപത്യം നേടി വിജയത്തിനരികെ ഓസ്ട്രേലിയ. 177 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സി നിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം സ്റ്റ്മ്പെടുക്കുമ്പോൾ 134/ 6 എന്ന നിലയിലാണ്. 4 വിക്കറ്റ് ശേഷിക്കെ ഓസീസിനെക്കാൾ 43 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്.
ബാറ്റ് കൊണ്ടും സ്റ്റാർക്ക്
378/6 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയയെ അർദ്ധ സെഞ്ച്വറി നേടിയ മിച്ചൽ സ്റ്റാർക്കാണ് അഞ്ഞൂറ് കടത്തിയത്. 141 പന്തിൽ 13 ഫോർ ഉൾപ്പെടെ 77 റൺസ് നേടി ബാറ്റ് കൊണ്ടും തിളങ്ങിയ സ്റ്റാർക്ക് തന്നെയാണ് ഓസീസിൻ്റെ ടോപ് സ്കോറർ. അലക്സ് കാരെയും ( 61) ഇന്നലെ ഓസീസിനായി അർദ്ധ സെഞ്ച്വറി കുറിച്ചു.
ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസ് നാലും സ്റ്റോക്സ് മൂന്നും വിക്കറ്റുകൾ വീഴ് ത്തി.
തുടർന്ന് രണ്ടാം ഇന്നിംഗ്സി നിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാരായ സാക്ക് കോളിയും (44), ബെൻ ഡക്കറ്റും (15) ബാസ് ബോ
ൾ ശൈലിയിൽ ഭേദപ്പെട്ട തുടക്കം നൽകി.
ടീം സ്കോർ 48 ൽ വച്ച് ഡക്കറ്റിനെ പുറത്താക്കി ബോളണ്ട് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂനൽകി. ഒലി പോപ്പും (26) ക്രോളിക്കൊപ്പം
പിടിച്ചു നിന്നെങ്കിലും ടീം സ്കോർ 90 ൽ വച്ച് മിഖായേൽ നെസർ സ്വന്തം ബൗളിംഗിൽ പിടി കൂടി പുറത്താക്കി. പിന്നാലെ അധികം വൈകാതെ ക്രോളിയും ജോ റൂട്ടും (15), ഹാരി ബ്രൂക്കും (15), ജാമി സ്മിത്തും (4) പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിൽ ആയി.
4 റൺസ് വീതമെടുത്ത് ക്യാപ്ടൻ ബെൻ സ്റ്റോക്സും വിൽ ജാക്സുമാണ് ക്രീസിൽ.
ഓസീസിനായി സ്റ്റാർക്കും നെസറും ബോളണ്ടും 2 വിക്കറ്റ് വീതം വീഴ്ത്തി.
പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഓസീസ് 1 - 0ത്തിന് മുന്നിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |