SignIn
Kerala Kaumudi Online
Saturday, 07 March 2026 7.34 AM IST

സൂക്ഷിച്ചുവരണം, കലൂരിൽ ഇന്ന് കളിയുണ്ട് !

Increase Font Size Decrease Font Size Print Page
kaloor-stadium-isl

കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനോട്, 7.30 pm മുതൽ സോണി സ്പോർട്സിൽ ലൈവ്

കൊച്ചി : കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ളാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും തമ്മിലുള്ള ഐ.എസ്.എൽ മത്സരം കാണാനെത്തുന്ന ആരാധകരുടെ ശ്രദ്ധയ്ക്ക്, ഗേറ്റും മറ്റും പൊളിഞ്ഞ് പുറത്ത് വീഴാതിരിക്കാൻ ശ്രദ്ധിച്ചുവരണം. ഇന്നലെ സ്റ്റേഡിയത്തിന്റെ ഗേറ്റ് തകർന്നുവീണ് തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായിരുന്നു. ഈ പശ്ചാത്തലത്തിലും ഇന്ന് നിശ്ചയിച്ചിരിക്കുന്ന മത്സരത്തിൽ മാറ്റമില്ലെന്നാണ് ബ്ളാസ്റ്റേഴ്സ് അധികൃതർ അറിയിച്ചിരിക്കുന്നത്.
സീസണിലെ ആദ്യമൂന്ന് മത്സരങ്ങളിലും ജയിക്കാൻ കഴിയാതിരുന്ന ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം ഹോം മാച്ചാണിത്. ആദ്യ മത്സരത്തിൽ കൊൽക്കത്തയിൽ വച്ച് മോഹൻ ബഗാനോട് 2-0ത്തിന് തോറ്റ ബ്ളാസ്റ്റേഴ്സ് അടുത്ത രണ്ട് മത്സരങ്ങളിലും കൊച്ചിയിൽ വച്ചാണ് തോറ്റത്. മുംബയ് സിറ്റിയോട് 1-0ത്തിനും ഇന്റർ കാശിയോട് 2-1നുമായിരുന്നു തോൽവികൾ.

TAGS: NEWS 360, SPORTS, KALOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.