
വില്ലപാർക്ക്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ലക്ഷ്യം വച്ചുള്ല കുതിപ്പിൽ ഒന്നാം സ്ഥാനത്തുള്ല ആഴ്‌സനലിനെ ത്രില്ലർ പോരിൽ 2-1ന് കീഴടക്കി ആസ്റ്റൺ വില്ല. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മാറ്റി കാഷിലൂടെ 36-ാം മിനിറ്റിൽ വില്ല ലീഡെടുത്തു.എന്നാൽ 52-ാം മിനിട്ടിൽ ലിയാൻഡ്രൊ ട്രൊസാഡിലൂടെ ആഴ്‌സനൽ സമനില പിടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് ഇഞ്ചുറി ടൈമിൽ എമി ബ്യുയേൻഡിയ ആസ്റ്റൺ വില്ലയ്ക്ക് നാടകീയ ജയം സമ്മാനിക്കുകയായിരുന്നു. ഗോൾ കീപ്പർ എമി മാർട്ടിനസിന്റെ തകർപ്പൻ സേവുകളും വില്ലയുടെ വിജയത്തിൽ നിർണായകമനായി.
ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി വില്ല ആഴ്‌സനലുമായുള്ള പോയിന്റകലം മൂന്നാക്കി കുറച്ച് രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മറ്റൊരു മത്സരത്തിൽ സണ്ടർലാൻഡിനെ 3-0ത്തിന് തോൽപ്പിച്ച് സിറ്റി രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. സിറ്റിക്ക് 15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റായി. ഒന്നാമതുള്ള ആഴ്‌സനലിന് 33 പോയിന്റാണുള്ളത്.
ചരിത്രം ഈ ചെറുത്ത് നിൽപ്പ്
വിൻഡീസിന് വിജയത്തോളം പോന്ന സമനില
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ വിജയത്തോളം പോന്ന സമനില ക്ഷമയോടെ പൊരുതി നേടി വെസ്റ്റിൻഡീസ്. ന്യൂസിലാൻഡുയർത്തിയ 531 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് 212/4 എന്ന നിലയിൽ അവസാന ദിനം രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച വിൻഡീസിനെ മാരക ചെറുത്ത് നില്പ് നടത്തി ഡബിൾ സെഞ്ച്വറി നേടിയ ജസ്‌റ്റിൻ ഗ്രീവ്‌സും (പുറത്താകാതെ 388 പന്തിൽ 202), അർദ്ധ സെഞ്ച്വറി നേടിയ കീമർ റോച്ചുമാണ് (പുറത്താകാതെ 233 പന്തിൽ 58) രക്ഷിച്ചത്. കളി അവസാനിക്കുമ്പോൾ 457/6 എന്ന നിലയിലായിരുന്നു വിൻഡീസ്. 163.3 ഓവറാണ് രണ്ടാം ഇന്നിംഗ്‌സിൽ അവസനാ രണ്ട് ദിവസങ്ങളിൽ വിൻഡീസ് നേരിട്ടത്.തകർപ്പെടാത്ത ഏഴാം വിക്കറ്റിൽ ഗ്രീവ്‌സും റോച്ചും 410 ബോളുകളാണ് നേരിട്ടത്. 180 റൺസാണ് നേടിയത്.
457/6- ഈ നൂറ്റാണ്ടിൽ 5 ദിവസമുള്ല ടെസ്റ്റ് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന നാലാം ഇന്നിംഗ്‌സ് സ്കോറാണ്.
163.3 - സമനിലയായ ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ ബോളുകൾ നേരിട്ട രണ്ടാമത്തെ നാലാം ഇന്നിംഗ്‌സാണ് വിൻഡീസിന്റേത്.
409- ബോളുകളാണ് ഗ്രീവ്‌സും റോച്ചും ഏഴാം വിക്കറ്രിൽ നേരിട്ടത്. സമനിലയായ ടെസ്റ്റിൽ നാലം ഇന്നിംഗ്‌സിൽ ലോ ഓർഡറിലെ (5-ാം വിക്കറ്റിൽ താഴെ) ഏറ്റവും നീളമേറിയ ഇന്നിംഗ്‌സായിരുന്നു ഇത്.
202- നാലാം ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ചുറി നേടുന്ന നാലാമത്തെ വിൻഡീസ് ബാറ്ററാണ് ഗ്രീവ്‌സ്.
233- ബോളുകളാണ് റോച്ച് നേരിട്ടത്. നാലാം ഇന്നിംഗ്‌സിൽ എട്ടോ അതിൽ താഴെയോ ബാറ്റിംഗ് ഓർഡറിൽ ഇറങ്ങി 200ൽ അധികം ബോൾ നേരിടുന്ന ആദ്യ താരമാണ് റോച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |