
നാഗ്പൂർ: ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അഭിഷേക് ശർമ്മയുടേയും റിങ്കുസിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ ഇന്ത്യയ്ക്ക് 48 റൺസിന്റെ തകർപ്പൻ ജയം . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 238 റൺസെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് പൊരുതിയെങ്കിലും 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസേ നേടാനായുള്ളൂ.ഗ്ലെൻ ഫിലിപ്പ്സ് (78),മാർക് ചാപ്‌മാൻ (39),ഡാരിൽ മിച്ചൽ (28) എന്നിവരാണ് കിവീ ബാറ്റർമാരിൽ തിളങ്ങിയത്. ഇന്ത്യ നിരവധി ക്യാച്ചുകൾ കൈവിട്ടു. വരുണും ദുബെയും 2 വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ റെക്കാഡ് അർദ്ധ സെഞ്ച്വറിയുമായി നിറഞ്ഞാടിയ ഓപ്പണർ അഭിഷേക് ശർമ്മയും (35 പന്തിൽ 85), അവസാന ഓവറുകളിൽ സ്കോർ ഉയർത്തിയ റിങ്കു സിംഗും (പുറത്താകാതെ 20 പന്തിൽ 44) ചേർന്നാണ് കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. ക്യാപ്ടൻ സൂര്യകുമാർ യാദവും (22 പന്തിൽ 32), ഹാർദിക് പാണ്ഡ്യയും (16 പന്തിൽ 25) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.സഞ്ജു സാംസണെയും (10),ഇഷാൻ കിഷനേയും (8) പെട്ടെന്ന് നഷ്ടമായെങ്കിലും ഒരറ്റത്ത് അടിച്ചു തകർത്ത അഭിഷേക് സൂര്യയ്‌ക്കൊപ്പം ഇന്ത്യയെ 100 കടത്തി. 8 സിക്സും
5 ഫോറും ഉൾപ്പെട്ടതാണ് അഭിഷേകിന്റെ ഇന്നിംഗ്‌സ്. പിന്നീട് സൂര്യയും അഭിഷേകും അടുത്തടുത്ത് പുറത്തായെങ്കിലും പിന്നീട് റിങ്കുവിന്റെയും ഹാർദിക്കിന്റെയും പ്രകടനം ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചു. കിവീസിനായി ഡുഫിയും ജാമീസണും 2 വിക്കറ്റ് വീതം വീഴ്‌ത്തി.
22 പന്തിലാണ് അഭിഷേക് ഫിഫ്‌റ്റിയടിച്ചത്.അന്താരാഷ്ട്ര ട്വന്റി-20യിൽ ഇരുപത്തിയഞ്ചോ അതിൽസ കുറവോ പന്തിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ താരമായി അഭിഷേക്ന്യൂസിലാൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ട്വന്റി-20 ടോട്ടലാണ് മത്സരത്തിലേത്.
ദാവോസിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ വെച്ച്ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോയും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി. അദീബ് അഹമ്മദും കണ്ടു മുട്ടിയപ്പോ മലയാളിയായ അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് അർജന്റീന ഫുട്ബോൾ ടീമിന്റെ റീജണൽ ഫിൻടെക് പാർട്ണർമാരാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |