ബൊഗോട്ട∙ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായി ഒൻപത് മത്സരങ്ങളിൽ ജയിച്ചുവന്ന ബ്രസീലിന്റെ കുതിപ്പിന് ബ്രേക്കിട്ട് കൊളംബിയ. ആവേശകരമായ മത്സരത്തിൽ കൊളംബിയയോട് ബ്രസീൽ ഗോൾരഹിത സമനില വഴങ്ങി.
എന്നാൽ സൂപ്പർതാരം ലയണൽ മെസി ഗോളടിച്ച മത്സരത്തിൽ അർജന്റീന വിജയം നേടി. കരുത്തരായ ഉറുഗ്വേയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന വീഴ്ത്തിയത്.
റോഡ്രിഗോ ഡി പോൾ (44-ാം മിനിട്ട്), ലൗട്ടാരോ മാർട്ടിനസ് (62-ാം മിനിട്ട്) എന്നിവരാണ് അർജന്റീനയ്ക്കായി മറ്റു ഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |