ന്യൂഡൽഹി: മുൻ താരം സന്തോഷ് കാശ്യപിനെ ഇന്ത്യൻ വനിതാ സീനിയർ ഫുട്ബാൾ ടീം മുഖ്യ പരിശീലകനായി നിയമിച്ചു. മലയാളിയായ പി.വി പ്രിയയാണ് സഹ പരിശീലക . പ്രവീൺ ഖനോൽക്കറാണ് ഗോൾകീപ്പിംഗ് കോച്ച്.
ചവോബ ദേവിയുടെ പിൻഗാമിയായാണ് കാശ്യപ് എത്തുന്നത്. ഐ ലീഗിൽ മോഹൻ ബഗാൻ, ഐസ്വാൾ എഫ്.സി, മുംബയ് എഫ്.സി. ഉൾപ്പെടെയുള്ള ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള സന്തോഷ് ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്.സി. ടീമുകളുടെ അസിസ്റ്റന്റ് കോച്ചുമായിരുന്നു. അടുത്തമാസം നേപ്പാളിൽ നടക്കുന്ന സാഫ് വനിതാ ചാമ്പ്യൻഷിപ്പ് മുതൽ സന്തോഷ് ടീമിനൊപ്പം ചേരും. ഒക്ടോബർ 17 മുതൽ 30 വരെയാണ് സാഫ് ചാമ്പ്യൻഷിപ്പ്. പരിശീലനക്യാമ്പ് ഈമാസം 20-ന് ഗോവയിൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |