സ്കോപിയെ : യോഗ്യതാമത്സരം കളിച്ച് അടുത്തവർഷം ഖത്തറിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിന് ടിക്കറ്റുറപ്പിച്ച ആദ്യ ടീമായി ജർമ്മനി. യൂറോപ്യൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഗ്രൂപ്പ് ജെയിലെ മത്സരത്തിൽ നോർത്ത് മാസിഡോണിയയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് വീഴ്ത്തിയാണ് ആതിഥേയരായ ഖത്തറിനെക്കൂടാതെ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജർമ്മനിമാറിയത്. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ കൂടി ബാക്കിയിരിക്കെയാണ് ജർമ്മനി യോഗ്യത സ്വന്തമാക്കിയത്.
ഗ്രൂപ്പിൽ കളിച്ച 8 മത്സരങ്ങളിൽ ഏഴിലും ജയിച്ച ജർമ്മനിക്ക് നിലവിൽ 21 പോയിന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള റൊമാനിയയ്ക്ക് 13 ഉം മൂന്നാം സ്ഥാനത്തുള്ള നോർത്ത് മാസിഡോണിയയ്ക്ക് 12 പോയിന്റുമാണുള്ളത്.
നോർത്ത് മാസിഡോണിയയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാ പകുതിയിലായിരുന്നു ജർമ്മനി നാല് ഗോളുകളും നേടിയത്.തിമോ വെർണർ രണ്ട് ഗോൾ നേടിയ മത്സരത്തിൽ കൈ ഹാവേർട്ട്സ്, ജമാൽ മുസിയാല എന്നിവർ ഓരോതവണ വീതം ലക്ഷ്യം കണ്ടു.
ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ഹോളണ്ട് 6-0ത്തിന് ജിബ്രാൾട്ടറിനെ വീഴ്ത്തി യോഗ്യതയിലേക്ക് അടുക്കുന്നു. ഡിപെ രണ്ട്ഗോൾ നേടിയ മത്സരത്തിൽ വാൻ ഡൈക്ക്, ഡംഫ്രൈസ്, ഡൻജുമ, മാലൻ എന്നിവർ ഓരോ തവണ വീതം ലക്ഷ്യംംകണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |