ഒഡെൻസെ :ലോക മൂന്നാം നമ്പർ താരം ആൻഡേഴ്സൺ ആന്റോൺസണെ അട്ടിമറിച്ച് ഇന്ത്യൻ യുവതാരം സമീർ വർമ്മ ഡെൻമാർക്ക് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടറിൽകടന്നു. ലോക്കൽ ബോയ് ആൻഡേഴ്സണെ നേരിട്ടുള്ള ഗെയിമുകളിലാണ് സമീർ വീഴ്ത്തിയത്.50 മിനിട്ടിൽ 21-14, 21-18നാണ് ലോക 28-ാം റാങ്കുകാരനായ സമീറിന്റെ വിജയം. ഇരട്ട ഒളിമ്പിക് മെഡൽ ജേത്രിയായ പി.വി.സിന്ധു ക്വാർട്ടറിൽ തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |