ട്വന്റി- ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് 1 ലെ മത്സരത്തിൽ ആസ്ട്രേലിയയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമും ആദ്യ മത്സരത്തിൽ ജയം നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് നേർക്കുനേർ പോരിനിറങ്ങുന്നത്. ആസ്ട്രേലിയ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയപ്പോൾ ശ്രീലങ്ക ബംഗ്ലാദേശിന്റെ വെല്ലുവിളിയാണ് മറികടന്നത് ട്വൻ്റി 20യിൽ ഇരു ടീമും 16 തവണ മുഖാ മുഖം വന്നിട്ടുണ്ട്. 8 തവണ വീതം ഇരുടീമും വിജയിച്ചട്ടുണ്ട്.
ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറ്റലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |