ദുബായ്:ട്വന്റി-20 ലോകകപ്പിൽ സ്കോട്ട്ലാൻഡിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യയ്ക്ക് നിർണായക ജയം സമ്മാനിച്ചതിന് പിന്നാലെ കാമുകിയും ബോളിവുഡ് നടിയുമായ ആതിയ ഷെട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കെ.എൽ രാഹുൽ. തന്റെ ഇൻസ്റ്റ ഗ്രാം അക്കൗണ്ടിലൂടെയാണ് ആതിയക്കൊപ്പം ഉള്ള ചിത്രത്തിനൊപ്പം രാഹുൽ പിറന്നാൾ ആശംസകൾ നേർന്നത്. ഹാപ്പി ബർത്ത്ഡേ മൈ ലൗ എന്ന ക്യാപ്ഷനോടെ രാഹുൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കകം വൈറലായി.
ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് 29 കാരിയായ ആതിയ.രാഹുലും ആതിയയും പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തേ തന്നെ പുറത്തു വന്നിരുന്നു. കഴിഞ്ഞ പുതുവത്സരം ഇരുവരും ഒരുമിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |