ബർലിൻ: ജർമ്മൻ ബുണ്ടസ് ലിഗയിൽ നിലവിലെ ചാമ്പ്യൻമാരും ഇപ്പോഴത്തെ ഒന്നാം സ്ഥാനക്കാരുമായ ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോൽവി. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ ഔഗ്സ്ബർഗാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബയേണിനെ അട്ടിമറിച്ചത്.
പെഡേഴ്സണും ആന്ദ്രേ ഹാണുമാണ് ഔഗ്സ്ബർഗിനായി ലക്ഷ്യം കണ്ടത്. സൂപ്പർ സ്ട്രൈക്കർ ലെവൻഡോവ്സ്കി ബയേണിനായി ഒരു ഗോൾ മടക്കി. ജയത്തോടെ തരംതാഴ്ത്തൽ മേഖലയിൽ നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ ഔഗ്സ്ബർഗിനായി.
തോറ്റെങ്കിലും 12 മത്സരത്തിൽ നിന്ന് 28 പോയിന്റുമായി ബയേൺ തന്നെയാണ് ഇപ്പോഴും മുന്നിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |