ദുബായ്: മാഗ്നസ് കാൾസണും ഇയാൻ നെപോംനിഷിയും തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പിലെ രണ്ടാം ഗെയിമും സമനിലയിൽ അവസാനിച്ചു. ഇന്നലെ ദുബായ് എക്സ്പോയിലെ എക്സിബിഷൻ ഹാൾ വേദിയാകുന്ന പോരാട്ടത്തിൽ 58 നീക്കത്തിന് ശേഷം ഇരുവരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ആദ്യ ഗെയിമും സമനിലയിലാണ് അവസാനിച്ചത്. ഇരുവർക്കും ഇപ്പോൾ ഒരുപോയിന്റ് വീതമുണ്ട്. ഇത്തവണ 14 ഗെയിമുകളാണ് ഉള്ളത്. മൂന്നാമത്തെ ഗെയിം ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |