SignIn
Kerala Kaumudi Online
Thursday, 19 September 2024 3.58 AM IST

ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് : ഇന്ത്യ ക്വാർട്ടറിൽ

Increase Font Size Decrease Font Size Print Page

manika

ന്യൂയോർക്ക്: അമേരിക്ക വേദിയാകുന്ന ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻ ഷിപ്പിൽ വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലും ഇന്ത്യ ക്വാർട്ടറിൽ കടന്നു. വനിതാ ഡബിൾസിൽ മണികാ ബത്ര - അർച്ചന കാമത്ത് സഖ്യം ക്വാർട്ടറിൽ എത്തി.മിക്സഡ് ഡബിൾസിൽ മണിക ബത്ര ക്വാർട്ടർ ഉറപ്പിച്ചു. സത്തിയാൻ ജ്ഞാന ശേഖരനൊപ്പമാണ് മിക്സഡ് ഡബിൾസിൽ മണികയുടെ ക്വാർട്ടർ പ്രവേശനം.

വനിതാ ഡബിൾസിൽ ഹങ്കറിയുടെ ഡോറ മഡാരസ് - ജോർജീന പോട്ട സഖ്യത്തെ പ്രീ ക്വാർട്ടറിൽ വീഴ്ത്തിയാണ് മണിക്ക - അർച്ചന സഖ്യം ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചത്. സ്കോർ : 11 - 4, 11-9, 6-11, 11-7 കൊറിയയുടെ കനക് ജാ- വാങ് മാൻ യു സഖ്യത്തെ 15-17, 10-12, 12-10, 11 - 6, 11-7 ന് കീഴടക്കിയാണ് മിക്സഡ് ഡബിൾസിൽ മണികയും ജ്ഞാന ശേഖരനും പ്രീ ക്വാർട്ടർ കടന്നത്.

ക്വാർട്ടറിൽ ജയിച്ചാൽ മെഡലുറപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, MANIKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.