മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ സീസണിലെ ആദ്യ വിജയം തേടി കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയെ നേരിടും.ഇത്തവണ ആദ്യ മത്സരത്തിൽ എ.ടി.കെയോട് 2-4ന് തോറ്റ ബ്ളാസ്റ്റേഴ്സ് തുടർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോളടിക്കാതെയും ബെംഗളുരു എഫ്.സിയോട് ഒരു ഗോളടിച്ചും സമനില നേടിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം നേടിയ ടീമാണ് ഒഡിഷ. ആദ്യ മത്സരത്തിൽ ബെംഗളുരുവിനെ 3-1നും രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 6-4നുമാണ് തോൽപ്പിച്ചത്.
7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |