SignIn
Kerala Kaumudi Online
Friday, 20 September 2024 2.27 AM IST

വെൽഡൺ വെഴ്സ്റ്റപ്പൻ

Increase Font Size Decrease Font Size Print Page
versteppan

ഹാമിൽട്ടന്റെ എട്ടാം ലോക കിരീടസ്വപ്നം തകർത്ത് മാക്സ് വെഴ്സ്റ്റപ്പന്റെ കന്നിക്കിരീടം

അബുദാബി : എട്ടാം കിരീടവുമായി ഇതിഹാസതാരം മൈക്കേൽ ഷൂമാക്കറുടെ റെക്കാഡ് തകർക്കാനിറങ്ങിയ ലെവിസ് ഹാമിൽട്ടന്റെ സ്വപ്നങ്ങൾ അവസാന ലാപ്പിൽ തകർത്ത് ഫോർമുല വൺ റേസിംഗ് ലോക ചാമ്പ്യൻനായി റെഡ് ബുൾ ടീമിന്റെ ഡച്ച് ഡ്രൈവർ മാക്സ് വെഴ്സ്റ്റപ്പൻ. ഇന്നലെ യാസ് മരീന സർക്യൂട്ടിൽ നടന്ന സീസണിലെ അവസാന ഗ്രാൻപ്രീയായ അബുദാബി ഗ്രാൻപ്രീയിൽ കിരീടമണിഞ്ഞാണ് വെഴ്സ്റ്റപ്പൻ ലോക ചാമ്പ്യനായത്.

ഒരേ പോയിന്റ് നിലയിൽ കലാശപ്പോരാട്ടത്തിൽ മത്സരിക്കാനിറങ്ങിയ ഹാമിൽട്ടന്റെയും വെഴ്സ്റ്റപ്പന്റെയും മത്സരം ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചിരുന്നു.369.5 പോയിന്റ് വീതമാണ് ഫൈനൽ റേസിന് മുമ്പ് ഇരുവർക്കുമുണ്ടായിരുന്നത്. പോൾ പൊസിഷൻ നേടി വേഴ്സ്റ്റപ്പൻ മത്സരത്തിൽ നിർണായക മുൻതൂക്കം നേടിയിരുന്നു. ഹാമിൽട്ടൻ ഗ്രിഡിൽ രണ്ടാമനായാണ് മത്സരം തുടങ്ങിയത്.നാടകീയതയ്ക്കൊടുവിൽ വെഴ്സ്റ്റപ്പൻ റേസിൽ ഒന്നാമതെത്തിയതോടെ ഹാമിൽട്ടന്റെ സ്വപ്നം പൊലിഞ്ഞു.അവസാനലാപ്പിലാണ് വെഴ്സ്റ്റപ്പൻ ഹാമിൽട്ടണെ മറികടന്ന് കിരീടം ഉറപ്പിച്ചത്.

ഫോർമുല വൺ റേസിംഗ് ലോക ചാമ്പ്യനാകുന്ന ആദ്യ ഡച്ചുകാരനാണ് വെഴ്സ്റ്റപ്പൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, VERSTEPPAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.