പനാജി: കേരള ബ്ലാസ്റ്റേഴ്സിനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ എ.ടി.കെ മോഹൻ ബഗാന്റെ പ്രതിരോധതാരമായ സന്ദേശ് ജിംഗാനെ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ താക്കീത് ചെയ്തു.
എ.ടി.കെയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഐ.എസ്.എൽ മത്സരശേഷം ജിംഗാൻ മോഹൻ ബഗാന്റെ ഇൻസ്റ്റഗ്രാം പേജിൽ വളരെ മോശമായ വാക്കുകൾ ഉപയോഗിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ കൂടിയായ ജിംഗാൻ പോസ്റ്റ് ചെയ്ത വീഡിയോയിയിൽ ' സ്ത്രീകൾക്കൊപ്പം ഒരു മത്സരം കളിച്ചു, സ്ത്രീകൾക്കൊപ്പം' എന്നാണ് പറഞ്ഞത്. ഇതോടെ ബ്ളാസ്റ്റേഴ്സ് ആരാധകർ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് തെറ്റ് മനസ്സിലാക്കിയെന്നും പരസ്യമായി മാപ്പുചോദിക്കുന്നെന്നും ജിംഗാൻ പറഞ്ഞിരുന്നു.
എന്നാൽ ഈ സംഭവത്തിൽ എ.ഐ.എഫ്.എഫ് അന്വേഷണം നടത്തുകയും ജിംഗാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് ജിംഗാന് താക്കീത് ലഭിച്ചത്. ഇനി തെറ്റ് ആവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും എ.ഐ.എഫ്.എഫ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |