മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് 8 വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടി. സായി സുദർശന് (പുറത്താകാതെ 65) മാത്രമേ പിടിച്ചു നിൽക്കാനായുള്ളൂ. കഗിസോ റബാഡ പഞ്ചാബിനായി 4 വിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ പഞ്ചാബ് 16 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (145/2). ശിഖർ ധവാൻ പുറത്താകാതെ 62 റൺസ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |