SignIn
Kerala Kaumudi Online
Thursday, 19 September 2024 4.38 AM IST

മറഡോണയുടെ വിഖ്യാത ജേഴ്സി റെക്കാഡ് തുകയ്ക്ക് ലേലത്തിൽ പോയി

Increase Font Size Decrease Font Size Print Page

maradona

ന്യൂയോർക്ക്: 1986ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ വിഖ്യാത ക്വാർട്ടർ മത്സരത്തിൽ അർജന്റീനൻ ഇതിഹാസ താരം മറഡോണയണിഞ്ഞ ജേഴ്സി റെക്കാഡ് തുകയ്ക്ക് ലേലത്തിൽ പോയതായി റിപ്പോർട്ട്. ദൈവത്തിന്റെ കൈ കൊണ്ട് നേടിയതെന്ന് മറഡോണ വിശേഷിപ്പിച്ചതും നൂറ്റാണ്ടിന്റെ ഗോളെന്ന് ലോകം വാഴ്ത്തിയതുമായ രണ്ട് അനശ്വര ഗോളുകൾ നേടിയപ്പോൾ മറഡോണ ധരിച്ചിരുന്ന ജേഴ്സി 9.3 മില്യൺ ഡോളറിന് ( 70 കോടി 80 ലക്ഷം രൂപ) ലേലത്തിൽ പോയെന്ന് ന്യൂയോർക്കിലെ പ്രമുഖ ലേലകമ്പനിയായ സൗത്ത്ബൈസ് അറിയിച്ചു. കായിക മേഖലയിൽ ഒരുസ്മരണികയ്ക്ക് കിട്ടുന്ന ഏറ്റവും ഉയർന്ന ലേലത്തുകയാണ് ഇതെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ ഈ ജേഴ്സി മറഡോണ ആദ്യ പകുതിയിൽ ഉപയോഗിച്ചതാണെന്നും ദൈവത്തിന്റെ കൈ ഗോൾ ഉൾപ്പെടെ നേടിയപ്പോൾ മറ്റൊരു ജേഴ്സിയാണ് അണിഞ്ഞിരുന്നതെന്ന് മറഡോണയുടെ മകൾ അഭിപ്രായപ്പെട്ടിരുന്നു. ലേലക്കമ്പനി ഈ വാദങ്ങൾ തള്ളിക്കളഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, MARADONA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.