SignIn
Kerala Kaumudi Online
Thursday, 19 September 2024 8.09 PM IST

പരി​ക്ക് : ജഡേജയ്ക്ക് സീസൺ​ നഷ്ടമാകും

Increase Font Size Decrease Font Size Print Page
jadeja

ഇന്നത്തെ കളി : മുംബയ് ഇന്ത്യൻസ് Vs ചെന്നൈ സൂപ്പർ കിംഗ്സ്

മുംബയ് : ബാംഗ്ളൂരിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ ചെന്നൈ സൂപ്പർ കിംഗ്സി​ന്റെ ആൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ഈ സീസണി​ലെ അവശേഷി​ക്കുന്ന ഐ.പി​.എൽ മത്സരങ്ങൾ നഷ്ടമാകും. ജഡേജയുടെ വാരി​യെല്ലി​നാണ് പരി​ക്കേറ്റി​രി​ക്കുന്നതെന്ന് ക്ളബ് വൃത്തങ്ങൾ അറി​യി​ച്ചു. ഈ സീസണി​ൽ സൂപ്പർ കിംഗ്സ് നായകനായി അരങ്ങേറിയ ജഡേജ തുടർതോൽവികൾക്ക് പിന്നാലെ ക്യാപ്ടൻസി ധോണിക്ക് തിരിച്ചുനൽകിയിരുന്നു.

ഇന്ന് ഐ.പി.എല്ലിൽ പോയിന്റ് പട്ടികയിൽ പിന്നിൽ നിൽക്കുന്ന മുംബയ് ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള പോരാട്ടം നടക്കും. ഈ സീസണിൽ 11 മത്സരങ്ങളിൽ ഒൻപതിലും തോറ്റ് അവസാനസ്ഥാനത്ത് അടിഞ്ഞുകിടക്കുന്ന മുംബയ് ഇന്ത്യൻസ് പ്ളേ ഓഫിൽ കടക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് നാലുജയങ്ങൾ മാത്രമാണ് ഇക്കുറി നേടിയത്.എട്ടുപോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ധോണിപ്പട.

കഴിഞ്ഞ മത്സരത്തിൽ ഡൽഹിയെ 91റൺസിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ. മുംബയ് കഴിഞ്ഞ കളിയിൽ കൊൽക്കത്തയോട് 52 റൺസിന് തോറ്റാണ് വരുന്നത്. മുംബയ് നിരയിൽ സൂര്യകുമാർ യാദവും പരിക്കിന്റെ പിടിയിലാണ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, JADEJA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.