ലണ്ടൻ : യുവതാരം കാൽവിൻ രാംസെയെ സ്കോട്ടിഷ് ക്ളബ് ആബർഡീനിൽ നിന്ന് സ്വന്തമാക്കി ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് ലിവർപൂൾ.18 വയസുകാരനായ ഈ റൈറ്റ് വിംഗ് ബാക്കുമായി 65ലക്ഷം ഡോളർ പ്രതിഫലത്തിനാണ് ലിവർപൂൾ അഞ്ചുവർഷ കരാറിൽ ഒപ്പിട്ടത്. കഴിഞ്ഞ സ്കോട്ടിഷ് സീസണിലെ ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്റെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയിരുന്നത് കാൽവിനാണ്.ഇറ്റാലിയൻ ക്ളബ് ബൊളോഞ്ഞയും കാൽവിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു.
ഈ സീസണിൽ ലിവർപൂളിലെത്തുന്ന മൂന്നാമത്തെ താരമാണ് കാൽവിൻ രാംസെ. നേരത്തേ ഫുൾഹാമിൽ നിന്ന് ഫാബിയോ കാർവാലോയെയും ബെൻഫിക്കയിൽ നിന്ന് ഡാർവിൻ ന്യൂനസിനെയും യൂർഗൻ ക്ളോപ്പ് പരിശീലിപ്പിക്കുന്ന ക്ലബ് സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |