ബെംഗളൂരു: ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അൾട്രാ റണ്ണേഴ്സിന്റെ 24 മണിക്കൂർ ഏഷ്യ, ഓഷ്യാനിയ അൾട്റാ റണ്ണിംഗ് ചാമ്പ്യൻഷിപ്പ് ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ തുടങ്ങി. ഇന്ത്യ ആദ്യമായാണ് അന്താരാഷ്ട്റ അൾട്രാ റണ്ണിംഗ് ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. അടുത്ത വർഷം ചൈനീസ് തായ്പേയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മത്സരം കൂടിയാണിത്. ഇന്ത്യക്ക് പുറമെ ആസ്ട്രേലിയ, ചൈനീസ് തായ്പേയ്, പോളണ്ട്, ലെബനൻ, മംഗോളിയ, യു.കെ തുടങ്ങിയ രാജ്യങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കൊവിഡിനെ തുടർന്നുണ്ടായ മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇത്തവണത്തെ മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |