പോർട്ട് ഓഫ് സ്പെയിൻ: ആവേശം അവസാന പന്തുവരെ നീണ്ടു നിന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മൂന്ന് റൺസിന്റെ നാടകീയ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു. മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസിന്റെ വെല്ലുവിളി 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305ൽ അവസാനിച്ചു. സിറാജ് എറിഞ്ഞ അവസാന ഓവറിൽ വിൻഡീസിന് 15 റൺസ് വേണമായിരുന്നു ജയിക്കാൻ.എന്നാൽ അവർക്ക് 11 റൺസേ നേടാനായുള്ളൂ. മേയേഴ്സ് (75),ബ്രൂക്ക്സ് (46), കിംഗ് (54), ഷെപ്പേർഡ് (പുറത്താകാതെ 38) എന്നിവർ വിൻഡീസ് ബാറ്രിംഗ് നിരയിൽ തിളങ്ങി. ഇന്ത്യയ്ക്കായി സിറആജും ചഹലും താക്കൂറും രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.
നേരത്തേ ഇന്ത്യയ്ക്കായി ക്യാപ്ടൻ ശിഖർ ധവാൻ (97), ശുഭ് മാൻ ഗിൽ (64), ശ്രേയസ് അയ്യർ (54) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. സഞ്ജു സാംസൺ 12 റൺസെടുത്ത് പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |