SignIn
Kerala Kaumudi Online
Thursday, 19 September 2024 5.15 AM IST

കരീബിയൻ മഴയിൽ ഇന്ത്യൻ ബാറ്റിംഗ്

Increase Font Size Decrease Font Size Print Page
cricket

പോർട്ട് ഒഫ് സ്പെയ്ൻ : വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും 24ഓവറിൽ ഒരുവിക്കറ്റ് നഷ്‌ടത്തിൽ 115 റൺസ് എന്ന സ്കോറിലെത്തിയപ്പോഴേക്കും കനത്ത മഴമൂലം കളി നിറുത്തി വയ്ക്കേണ്ടിവന്നു.തുടർന്ന് 40ഓവറായി​ വെട്ടി​ച്ചുരുക്കി മത്സരം പുനരാംഭി​ച്ചെങ്കി​ലും 36 ഓവറിൽ 225/3 എന്ന സ്കോറിൽ വീണ്ടും മഴ വീണതോടെ കളിനിറുത്തിവച്ചു. ​

അർദ്ധസെഞ്ച്വറി നേടിയ നായകൻ ശിഖർ ധവാന്റെ (58) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത് 98 റൺസുമായി സഹ ഓപ്പണർ ശുഭ്മാൻ ഗില്ലും ആറ് റൺസെടുത്ത സഞ്ജുസാംസണുമാണ് കളി നിറുത്തിവയ്ക്കുമ്പോൾ ക്രീസിൽ. ഓപ്പണിംഗിന് ഇറങ്ങിയ ധവാനും ഗില്ലും ചേർന്ന് 22.5ഓവറിൽ 113 റൺസാണ് കൂട്ടിച്ചേർത്തത്.74 പന്തുകളിൽ ഏഴ് ബൗണ്ടറികൾ പായിച്ച ഇന്ത്യൻ ക്യാപ്ടൻ ഹെയ്ഡൻ വാൽഷിന്റെ പന്തിൽ വിൻഡീസ് ക്യാപ്ടൻ നിക്കോളാസ് പുരാന് ക്യാച്ച് നൽകുകയായിരുന്നു.98 പന്തുകൾ നേരിട്ട ഗിൽ ഏഴ് ഫോറും രണ്ട് സിക്സും പായിച്ചിട്ടുണ്ട്.സൂര്യകുമാർ യാദവ്(8), ശ്രേയസ് അയ്യർ(44) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.