കോഴിക്കോട് : കേരള വിമൻസ് ഫുട്ബാൾ ലീഗിൽ ബാസ്കോ എഫ് സിയെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി പോയിന്റ് ടേബിളിൽ നിലമെച്ചപ്പെടുത്തി ഗോകുലം കേരള എഫ് സി. ആദ്യാവസാനം മികച്ച മുന്നേറ്റങ്ങളും ഒത്തിണക്കവും പുറത്തെടുത്ത ഗോകുലത്തിന് വേണ്ടി വിവിയൻ രണ്ടും ഹർമിലൻ ഒരു ഗോളും നേടി. മലയാളി താരം അഭിരാമി നൽകിയ അസിസ്റ്റിൽ നിന്ന് 51-ാം മിനിട്ടിൽ വിവിയൻ നേടിയ രണ്ടാമത്തെ ഗോൾ കെ.ഡബ്ല്യൂ.എല്ലിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നായിരുന്നു. ബാസ്കോയുടെ മുന്നേറ്റങ്ങൾക്ക് ഫലപ്രദമായി തടയിടാനും ഗോകുലം ഡിഫെൻഡേഴ്സന്ന് കഴിഞ്ഞു. ഗോകുലത്തിന്റെ പവിത്രയാണ് കളിയിലെ താരം
11 ന് എമിറേറ്റ്സ് എസ്.സി യുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |