SignIn
Kerala Kaumudi Online
Thursday, 19 September 2024 1.32 PM IST

ഇന്ത്യൻ പ്രതിനിധി സംഘത്തെ സറഫ് നയിക്കും

Increase Font Size Decrease Font Size Print Page
saraf

തിരുവനന്തപുരം : ഈ മാസം 19മുതൽ 22വരെ ദക്ഷിണ കൊറിയിലെ ബുസാനിൽ നടക്കുന്ന "ദ അസോസി​യേഷൻ ഫോർ ഇന്റർനാഷണൽ സ്പോർട്സ് ഫോർ ആൾ" വേൾഡ് കോൺഫറൻസിനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് അഡിഷണൽ കമ്മിഷണർ എ.സറഫ് നയിക്കും. ആക്ടീവ് സിറ്റീസ് ഇൻ ഇന്ത്യ എന്ന വിഷയത്തിൽ ഇദ്ദേഹം പ്രബന്ധവും അവതരിപ്പിക്കും. 1988ൽ റോളർ സ്കേറ്റിംഗിൽ ദേശീയ ചാമ്പ്യനും സൈക്ളിംഗിൽ ദേശീയ മെഡൽ ജേതാവുമായിരുന്നു. 1996മുതൽ 99വരെ കേരള യൂണിവേഴ്സിറ്റി സൈക്ളിംഗ് കോച്ചായിരുന്നു. സൈക്ളിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റി കൺവീനറും ചെയർമാനുമായിരുന്നു. ഇന്റർനാഷണൽ സൈക്ളിംഗ് യൂണിയൻ യോഗ്യതയുള്ള കോണ്ടിനെന്റൽ കമ്മീഷണർ, സൈക്ളിംഗ് ഫെഡറേഷന്റെ ചീഫ് കമ്മീഷണർ, സാർക്ക് സൈക്ളിംഗ് ഫെഡറേഷന്റെ സെക്രട്ടറി സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ പിന്തുണയോടെയാണ് സ്പോർട്സ് ഫോർ ആൾ ഏഷ്യാ പ്രോജക്ട് ഒാഫീസറായി തിരഞ്ഞെടുക്കപ്പെട്ടത്. 2017ൽ സോളിലും 2019ൽ ടോക്യോയിലും നെതർലാൻഡ്സിലും നടന്ന ആഗോള കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്.ജപ്പാനിൽ നടന്ന ഏഷ്യൻ സൈക്ളിംഗ് ചാമ്പ്യൻഷിപ്പിന്റെ കമ്മിഷണറായിരുന്നു. തിരുവനന്തപുരം കരമന സ്വദേശിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SARAF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.