സൂറിച്ച്: കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ കുറുങ്ങാട്ടുകടവിലെ തുരുത്തിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കട്ടൗട്ടുകളുടെ ഫോട്ടോ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ.
കട്ടൗട്ടുകളുടെ ചിത്രങ്ങൾ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ലോകശ്രദ്ധയാകർഷിച്ചിരുന്നു. 'ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും' എന്ന തലക്കെട്ടോടെയാണ് ഫിഫ ചിത്രം പങ്കുവെച്ചത്. പുള്ളാവൂരിൽ ആദ്യം സ്ഥാപിച്ചത് മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ടാണ്. പിന്നാലെ നെയ്മറിന്റെ 40 അടി കട്ടൗട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 50 അടി കട്ടൗട്ടുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |