ദോഹ : പ്രീ ക്വാർട്ടറിൽ സ്പെയ്നിനെ അട്ടിമറിച്ചത് മൊറോക്കോ ടീം ആഘോഷിച്ചത് പാലസ്തീൻ പതാകയേന്തിയാണ്. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് അവരുടെ പതാകയുമായി ടീം ഫോട്ടോക്ക് പോസ് ചെയ്തത്. അറബ് നാട്ടിൽ നടക്കുന്ന ലോകകപ്പിൽ നോക്കൗട്ടിലെത്തിയ ഏക ആഫ്രോ- അറബ് രാജ്യമാണ് മൊറോക്കോ.
റാമോസിന് വേണ്ടി ഹക്കീമിയുടെ ഡാൻസ്
സ്പെയ്നിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ മൊറോക്കോയുടെ വിജയ കിക്ക് നേടിയശേഷം അഷ്റഫ് ഹക്കീമി ചെയ്ത നൃത്തം വൈറലായി. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിക്ക് വേണ്ടി ഗോളടിച്ച ശേഷം ഹക്കീമിയും മുൻ സ്പാനിഷ് താരം സെർജിയോ റാമോസും ചേർന്ന് നടത്തിയ നൃത്താഘോഷമാണ് ഹക്കീമി ദോഹയിൽ പുറത്തെടുത്തത്. റാമോസിനെ സ്പാനിഷ് ടീമിൽ നിന്ന് ഒഴിവാക്കിയതിലെ പ്രതിഷേധമാണ് ഹക്കീമി ആവിഷ്കരിച്ചതെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |