തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി സഞ്ജു വി.സാംസണിന്റെ ഛായാ ചിത്രം. സഞ്ജു കളിക്കുന്നതിനിടെ ഛായാ ചിത്രത്തിന്റെ പശ്ചാത്തലത്തിലെടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ. ഛത്തീസ്ഗഢിനെതിരെയുള്ള മത്സരത്തിനിടെയാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയിലെത്തിയത്. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലിറങ്ങിയ കേരളത്തിന്റെ രണ്ടാം മത്സരമാണിത്.
40 അടിയിലാണ് ഛായാ ചിത്രം സെന്റ് സേവ്യേഴ്സ് കോളേജ് കെട്ടിടത്തിലെ കാൻവാസിൽ ഒരുങ്ങിയത്. തുമ്പ ഗ്രൗണ്ടിന് എതിർവശമുള്ള കോളേജിന്റെ എടമരം ബ്ലോക്കിലെചുവരിലാണ് നീല ജഴ്സിയിലെ 'സൂപ്പർ സാംസൺ' ചിത്രം. കേരളത്തിലെ സഞ്ജു സാംസണിന്റെ നിലവിലെ ഏറ്റവും വലിയ ഛായാ ചിത്രത്തെ സംബന്ധിച്ച വാർത്താ കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പൂർവ്വവിദ്യാർത്ഥികളുടെ ആശയത്തിലാണ് ചിത്രം പിറവിയെടുത്തത്. അതേസമയം ഈ ആശയത്തിന് പിന്നിലുള്ളവർ താരത്തെ നേരിൽ കാണാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |