ഇസ്‌ലാമാബാദ്: ഔദ്യോഗിക രേഖകൾ പുറത്തുവിട്ടെന്ന കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്. സ്‌പെഷ്യൽ കോടതി ജഡ്‌ജിയായ അബുൽ ഹസ്‌നത് മുഹമ്മദ് സുൽക്കർനയിൻ ആണ് ശിക്ഷാവിധിച്ചത്. ഫെബ്രുവരി എട്ടിന് രാജ്യം തിരഞ്ഞെടുപ്പിലേയ്ക്ക് കടക്കാനിരിക്കെയാണിത്.
സൈഫർ കേസുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാൻ, പാകിസ്ഥാൻ തെഹ്‌രീക്- ഇ- ഇൻസാഫ് (പിടിഐ) വൈസ് പ്രസിഡന്റ് ഷാ മഹ്മൂദ് എന്നിവരെ പത്ത് വർഷം തടവിന് ശിക്ഷിച്ചതായി പാർട്ടി വക്താവ് അറിയിച്ചു. അധികാരത്തിലിരിക്കെ രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. വാഷിംഗ്‌ടണിലെ പാക് അംബാസിഡർ സർക്കാരിനയച്ച രഹസ്യരേഖ ഇമ്രാൻ പങ്കുവച്ചുവെന്നാണ് കണ്ടെത്തിയത്. വിധിക്കെതിരെ ഇമ്രാൻ ഖാന് ഹൈക്കോടതിയിൽ അപ്പീൽ പോകാൻ സാധിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാന്റെ പാർട്ടിയായി പിടിഐ പറഞ്ഞു.
Pakistan stands with Imran Khan and Shah Mehmood Qureshi, who defended Pakistan and stood for Haqeeqi Azadi.
— PTI (@PTIofficial) January 30, 2024
No such sham trial can change what happened in March- April 2022, on the orders of Donald Lu.
A complete mockery and disregard of law in the cipher case shall not lead… https://t.co/y3lmuEIN85
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |