
ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് ഫിഫ ലോകപ്പ് യോഗ്യത നേടാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് ദേശീയ ഫുട്ബാൾ ഫെഡറേഷന്റെ ഉത്തരവാദിത്തമാണെന്ന് കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ അറിയിച്ചു. രണ്ടു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപു രാഷ്‌ട്രമായ കുറസാവോ 2026 ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടിയ സാഹചര്യത്തിൽ ഇന്ത്യയ്‌ക്കായി എന്തെങ്കിലും തയ്യാറെടുപ്പുണ്ടോ എന്ന കേരളാ കോൺഗ്രസ് എം.പി ജോസ് കെ.മാണിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണിത്.
രാജ്യത്തെ ഫുട്ബോൾ വികസനത്തിന്റെ ഉത്തരവാദിത്വം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണെന്നും പുരുഷ, വനിതാ ദേശീയ ടീമുകളെ ഫിഫ ലോകകപ്പിന് യോഗ്യരാക്കാൻ ലക്ഷ്യമിട്ട് ദീർഘകാല പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ ലക്ഷ്യത്തോടെയാണ് എ.ഐ.എഫ്.എഫ് ഭുവനേശ്വർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജൂനിയർ ഫുട്ബോൾ അക്കാഡമികൾ ആരംഭിച്ചത്. കൂടാതെ രാജ്യത്തുടനീളം ലീഗുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |