
ടെൽ അവീവ്: ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവിന്റെ ആകാശത്ത് വട്ടമിട്ട് പറന്ന് ആയിരക്കണക്കിന് കാക്കകൾ. കറുത്ത മേഘങ്ങൾ പോലെ ആകാശത്തെ പൊതിഞ്ഞു നീങ്ങുന്ന കാക്കകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണിതെന്നാണ് പലരും ആശങ്കപ്പെടുന്നത്. 'വിധിയുടെ സൂചന' എന്നാണ് വീഡിയോയ്‌ക്ക് താഴെ ചിലർ കമന്റ് ചെയ്‌തത്.
അതേസമയം, കാക്കളുടെ കൂടിച്ചേരലിൽ അസാധാരണമായി ഒന്നുമില്ലെന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്. പക്ഷികളുടെ സഞ്ചാരപാതകളിൽ ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ ഭാഗമാണ് ടെൽ അവീവിന് മുകളിലുള്ള ആകാശരേഖയെന്ന് അവർ അഭിപ്രായപ്പെടുന്നു. സീസൺ മാറിയതിന്റെ ഭാഗമായുള്ള കുടിയേറ്റത്തിനായാണ് കാക്കകൾ ഒന്നിച്ച് പറന്നതെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. വസന്തകാല കുടിയേറ്റ സമയത്ത് ഏകദേശം 500 ദശലക്ഷം കാക്കകൾ ഇസ്രയേലിലൂടെ സഞ്ചരിക്കുന്നു. കൂടുകെട്ടുന്നതിനായാണ് ഇവ കൂട്ടത്തോടെ സഞ്ചരിക്കുന്നത്. മാർച്ച് മാസത്തിൽ ആയിരക്കണക്കിന് കാക്കകൾ ടെൽ അവീവ് പോലുള്ള നഗരപ്രദേശങ്ങൾ വിട്ടുപോകുന്നതായി പറയപ്പെടുന്നു. പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങൾക്ക് അനുസരിച്ചാകും ഇവ പലായനം ചെയ്യുന്നത്.
എന്നാൽ, ഇത്തരം യുക്തിപരമായ കാരണങ്ങളുണ്ടെങ്കിലും ഇസ്രയേലും ഇറാനുമായി യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ കാക്കകളുടെ കൂട്ടം ചേരൽ അശുഭസൂചനയായാണ് പലരും കരുതുന്നത്. ഇത്തരം ഒരു അടയാളം ശ്രദ്ധയിൽപ്പെട്ടാൽ റോമാക്കാർ യുദ്ധങ്ങളിൽ നിന്ന് പിൻവാങ്ങുമെന്നും ചിലർ പറയുന്നു. പക്ഷികളുടെ ചലനങ്ങളിൽ യുദ്ധത്തിന്റെ വിധി നിർണയിക്കുന്ന ദൈവസന്ദേശങ്ങളുണ്ടെന്ന് റോമാക്കാർ വിശ്വസിക്കുന്നതായും ചിലർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |