
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച സെൽഫി ചർച്ചയാകുന്നു. ജോർജിയ ധരിച്ചിരിക്കുന്ന കമ്മലാണ് ശ്രദ്ധനേടുന്നത്. ഇന്ത്യൻ സ്റ്റൈലിലെ കമ്മലാണ് ജോർജിയ ധരിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിൽ നിന്നുള്ള സമ്മാനമാണോയെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ജോർജിയ. ഇരുവരും ഒന്നിച്ചുള്ള സെൽഫി നേരത്തെ വൈറലായിരുന്നു. ജോർജിയ മെലോനിയുടെ ആത്മകഥയായ 'ഐ ആം ജോർജിയ: മൈ റൂട്ട്‌സ്, മൈ പ്രിൻസിപ്പിൾസ്' എന്ന പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പിന് മോദി ആമുഖമെഴുതിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |