
ഫ്ലോറിഡ: നഗ്നനായി തെരുവിലൂടെ നടന്നതിന് പൊലീസ് അറസ്റ്റ് ചെയ്തയാൾ പറഞ്ഞത് താൻ അന്യഗ്രഹവാസിയാണെന്ന്. യു എസിലെ ഫ്ലോറിഡയിലാണ് സംഭവം. മാർച്ച് എട്ടിന് രാത്രി ഒമ്പത് മണിക്കാണ് വഴിയിലൂടെ ഒരാൾ നഗ്നനായി നടക്കുന്നുവെന്ന് പൊലീസ് സ്റ്റേഷനിൽ ഫോൺ കാൾ വന്നത്. തുടർന്ന് സംഭവസ്ഥലത്തെത്തി പൊലീസ് ഒരാൾ വസ്‌ത്രങ്ങളൊന്നും ധരിക്കാതെ പൊതുജനങ്ങൾക്ക് മുന്നിലൂടെ നടന്നു പോകുന്നതാണ് കണ്ടത്. തുടർന്ന് പാം ബീച്ച് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇയാളെ കൊണ്ടുപോയി.
ആദ്യം അയാൾ തന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും നൽകാൻ തയ്യാറായിരുന്നില്ല. താൻ മറ്റാെരു ഗ്രഹത്തിൽ നിന്ന് വന്നതാണെന്നും തനിക്ക് തിരിച്ചറിയാൽ കാർഡില്ലെന്ന് പ്രതി പറഞ്ഞു. എന്നാൽ ഏറെ നേരം ചോദ്യം ചെയ്ത ശേഷം ഇയാൾ യഥാർത്ഥ പേരും വിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു. പ്രതി 44 വയസുള്ള ജേസൺ സ്‌മിത്ത് എന്നയാളാണ് എന്നാണ് കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |