ബാങ്കോക്ക്: ബുദ്ധസന്യാസിമാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം ഭീഷണിപ്പെടുത്തി പണം കവർന്ന യുവതി പിടിയിൽ. 80,000 നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച് 100 കോടി രൂപയോളമാണ് ബിലാവൻ എംസാവത് എന്ന തായി വനിത സന്യാസിമാരിൽ നിന്ന് ബ്ലാക്ക്‌മെയിൽ ചെയ്ത് വാങ്ങിയത്. എംസാവത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 102 കോടി രൂപയാണ് ഭീഷണിപ്പെടുത്തി സമ്പാദിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവതിക്ക് ഒമ്പത് സന്യാസിമാരുമായി ലൈംഗിക ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തെ തുടർന്ന് ഒമ്പത് മഠാധിപതികളെയും മുതിർന്ന സന്യാസിമാരെയും സന്യാസത്തിൽ നിന്ന് പുറത്താക്കിക്കിയെന്ന് റോയൽ തായ് പൊലീസ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു. ബാങ്കോക്കിന് വടക്കുള്ള നോന്തബുരിയിലുള്ള ആഡംബര വീട്ടിൽ നിന്നാണ് 30കാരിയായ വിലാവൻ എംസാവത് എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുവതിയുടെ ഫോണിൽ നിന്ന് സന്യാസിമാർ ഉൾപ്പെടുന്ന സന്ദേശങ്ങളും വീഡിയോകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ബ്ലാക്ക്മെയിൽ പണം ഉപയോഗിച്ച് യുവതി ഓൺലൈൻ ചൂതാട്ടത്തിനായി വൻതോതിൽ നിക്ഷേപം നടത്തിയതായും പൊലീസ് കണ്ടെത്തി.
വിലാവനുമായി ബന്ധമുണ്ടെന്ന് സന്യാസിമാർ സമ്മതിച്ചു. പലരും സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവതിയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വിലാവനുമായി വളരെ കാലമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഒരു സന്യാസി, യുവതിയിൽ നിന്ന് ഒരു കാർ വാങ്ങിയതായും വെളിപ്പെടുത്തി. എന്നാൽ വിലാവൻ മറ്റൊരു സന്യാസിയെ കാണുന്നുണ്ടെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. ഇതിനെ തുടർന്ന് വിലാവൻ പണം ആവശ്യപ്പെടാൻ തുടങ്ങിയെന്നും സന്യാസി പറഞ്ഞു.
വിലാവന് മറ്റൊരു സന്യാസിയിൽ നിന്ന് തനിക്കൊരു കുട്ടിയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ജൂൺ പകുതിയോടെ യുവതി ഇയാളെ ബ്ലാക്ക് മെയിൽ ചെയ്തതിനെ തുടർന്ന് ഇയാളെ സന്യാസ ജീവിതം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. മാത്രമല്ല യുവതിയുമായി ബന്ധപ്പെട്ട സന്യാസിമാരുടെ സീനിയോറിറ്റിയാണ് സംഭവത്തെ അസാധാരണമാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |