ലണ്ടൻ: ശ്രീ നാരായണ ഗുരു മിഷൻ ഞായറാഴ്ച (ഏഴാം തീയതി) ലണ്ടനിലെ ഈസ്റ്റ് ഹാം ആസ്ഥാന മന്ദിരത്തിൽ വച്ച് ഗുരു ജയന്തി ആഘോഷിക്കും. മൂന്ന് മണിക്ക് തുടങ്ങുന്ന പരിപാടികളിൽ സോണിയ അരുൺ എഴുതി സംവിധാനം ചെയ്ത " ഹോം കമിങ്ങ്" മുഖ്യ പരിപാടി ആയിരിക്കും. ഗുരു മിഷന്റെ നാടക വിഭാഗമായ ഗുരു പ്രഭ അവതരിപ്പിക്കുന്ന നാടകം സ്വത്വ ബോധത്തെ തിരിച്ചറിഞ്ഞു നിലപാടെടുക്കുന്ന ഒരു യുവതിയുടെ കഥ പറയുന്നു.
കോർപറേറ്റ് ലോകത്ത് ഞരിഞ്ഞമർന്നുപോകുന്ന ഒരു 25 വയസുകാരിയുടെ കഥയാണ്. പാരമ്പര്യവും വാസ്തവികതയും തമ്മിലും പാരമ്പര്യവും സമാധാനവും തമ്മിലും ഉള്ള സംഘർഷത്തിലൂടെ അവൾ കടന്നുപോകുന്നു . പരമ്പരാഗതമായ നിശ്ശബ്ദുത ഭഞ്ജിച്ച് തന്റെ ഉള്ളിലുള്ള ആത്മീയതയിലേക്ക് എത്തുന്ന ഒരാളുടെ യാത്രയാണ്. മറ്റുള്ളവരുടെ പ്രതീക്ഷയ്ക്ക് അതീതമായി സ്വന്തം പാത വെട്ടിത്തെളിക്കുന്ന ഒരു സ്ത്രീയുടെ കഥ. ശശി എസ് കുളമട സംവിധാനം ചെയ്ത ഹ്രസ്വ സംഗീത നാടക പരിപാടി ഗുരുവന്ദനവും, തിരുവാതിരയും, സംഗീത നൃത്ത പരിപാടികളും ഉണ്ടാവും. സ്റ്റീഫൻ ടിംസ് MP മുഖ്യാതിഥി ആയിരിക്കും. ഡോ അലക്സ് ഗാത് സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |