അബുദാബി: യുഎഇയിൽ പ്രവാസികളെ കബളിപ്പിച്ച് പണം തട്ടി സംഘം. സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് നടത്തിയത്. പത്ത് വർഷത്തിലേറെയായി യുഎഇയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരൻ സുബൈർ അവാന്റെ പേരിലാണ് തട്ടിപ്പുകാർ അക്കൗണ്ട് തുടങ്ങിയത്. ശേഷം ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെല്ലാം ഫേസ്‌ബുക്കിലൂടെ സന്ദേശമയച്ച് പണം ആവശ്യപ്പെട്ടു. നേരിൽ കാണുമ്പോൾ പല സുഹൃത്തുക്കളും ഇക്കാര്യം ചോദിക്കാൻ തുടങ്ങിയതോടെയാണ് അവാന് തട്ടിപ്പ് മനസിലായത്. ചില സുഹൃത്തുക്കൾ വാട്‌സാപ്പിലും അന്വേഷിക്കാൻ തുടങ്ങി.
ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റിൽ കുടുങ്ങിക്കിടക്കുകയാണെന്നും അടിയന്തരമായി കുറച്ച് പണം വേണമെന്നുമാണ് വ്യാജൻ പലർക്കും മെസേജിട്ടത്. സംഭവം സത്യമാണെന്ന് തോന്നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ ചോദ്യംചെയ്യുന്നതിന്റെ അവ്യക്തമായ ഒരു ഫോട്ടോയും തട്ടിപ്പുകാരൻ അയച്ച് നൽകി. ഫ്രണ്ട് റിക്വസ്റ്റ് കണ്ട് സംശയം തോന്നിയ പലരും അവാനെ നേരിട്ട് വിളിച്ച് അന്വേഷിക്കാൻ തുടങ്ങി.
പക്ഷ, വ്യാജ അക്കൗണ്ടാണെന്ന് മനസിലാക്കാത പല സുഹൃത്തുക്കളും തട്ടിപ്പുകാരന് പണം അയച്ചികൊടുത്തതായി അവാൻ പറഞ്ഞു. തന്റെ സുഹൃത്ത് അപകടത്തിൽപ്പെട്ടുവെന്ന് തോന്നിയപ്പോൾ ഒന്നും നോക്കാതെ പണം അയച്ചതാണെന്നും മെസേജ് വന്നപ്പോൾത്തന്നെ അതിന്റെ ആധികാരികത പരിശോധിക്കേണ്ടതായിരുന്നുവെന്നും പണമയച്ച സുഹൃത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |